കാവ്യ മാധവന്‍ 24 ഗെറ്റപ്പില്‍ സ്ക്രീനിലെത്തുന്നു. ഇരുപതുകാരി മുതല്‍ തൊണ്ണൂറുകാരിവരെയുള്ള വേഷവൈവിധ്യത്തിലൂടെ പരസ്യചിത്രത്തിലാണ് കാവ്യ പ്രത്യക്ഷപ്പെടുന്നത്. നിറപറയ്ക്കു വേണ്ടി ജിസ്‌മോന്‍ സംവിധാനം ചെയ്ത പരസ്യ ചിത്രത്തിലാണ് കാവ്യയുടെ മേക്കോവര്‍ വിപ്ലവം. പട്ടണം റഷീദ് ഉള്‍പ്പെടെ എട്ടു മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരാണ് കാവ്യയെ അണിയിച്ചൊരുക്കിയത്.
ചില കഥാപാത്രങ്ങള്‍ക്കു മേക്കപ്പിടാന്‍ നാലുമണിക്കൂറും മേക്കപ്പഴിക്കാന്‍ രണ്ടു മണിക്കൂറും വേണ്ടിവന്നതായി കാവ്യ
പറഞ്ഞു. പത്തു ദിവസത്തോളം നീണ്ടു ചിത്രീകരണം. കേരളത്തില്‍ ഒരു ബ്രാന്‍ഡിനുവേണ്ടി ഒരുതാരം ഇത്രയേറെ വൈവിധ്യമാര്‍ന്നവേഷങ്ങളില്‍ വരുന്നത് ആദ്യമായാണെന്നു പരസ്യരംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതേ ബ്രാന്‍ഡിന്‍റെ മുന്‍ പരസ്യങ്ങളില്‍ കാവ്യ വ്യത്യസ്തവേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഇത്രയധികം വേഷമണിയുന്നത് ആദ്യമായാണ്.