അമ്പത്തിയഞ്ച് ദിവസത്തെ ഡേറ്റാണ് ഭാസ്‌ക്കർ ദി റാസ്‌ക്കലിന് നയൻതാര നൽകിയിരിക്കുന്നത്. ഒട്ടേറെ മലയാള സിനിമകൾ ഇടക്കാലത്ത് നയൻതാരയെ തേടിയെത്തിയിരുന്നെങ്കിലും സ്‌ക്രി്ര്രപ് ഇഷ്ടമാകാത്തതിനാൽ അവയെല്ലാം ഒഴിവാക്കിയ നയൻതാര മികച്ചൊരു പ്രോജക്ടിലൂടെ വേണം വീണ്ടും മലയാളത്തിലെ തിരിച്ചുവരവെന്ന് നയൻസ് ആഗ്രഹിച്ചിരുന്നു.
മമ്മൂട്ടിയോടൊപ്പം അമൽ നീരദിന്റെ അരിവാൾ ചുറ്റികനക്ഷത്രം എന്ന ചിത്രത്തിലൂടെ നയൻതാര തിരിച്ചുവരുന്നുവെന്ന് വാർത്തകൾപ്രചരിച്ചിരുന്നു. നയൻസ് ആ പ്രോജക്ടിന് സമ്മതം മൂളിയിരുന്നുവെങ്കിലും പലകാരണങ്ങളാലും ആ സിനിമ ഉപേക്ഷിക്കുകയായിരുന്നു.
തൃശൂരിൽ ചിത്രീകരണമാരംഭിക്കുന്ന ഭാസ്‌ക്കർ ദ റാസ്‌ക്കലിൽ ഡിസംബർ പതിനെട്ടിനാണ് നയൻതാര ജോയിൻ ചെയ്യുന്നത്. ദീപു കരുണാകരന്റെ ഫയർമാനും സലിം അഹമ്മദിന്റെ പത്തേമാരിയുടെ സെക്കന്റ് ഷെഡ്യൂളും പൂർത്തിയാക്കിയ ശേഷമാണ് മമ്മൂട്ടി ഭാസ്‌ക്കർ ദ റാസ്‌ക്കലിൽ അഭിനയിച്ച് തുടങ്ങുക. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമ്മിക്കുന്ന ഈ ചിത്രം തൃശൂരിലും എറണാകുളത്തുമയി ഒറ്റ ഷെഡ്യൂളിൽ പൂർത്തിയാകും. അടുത്ത വിഷുവിനാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.