പ്രിയങ്ക ചോപ്ര ഗായികയാകുന്നു

അഭിനേത്രി എന്ന നിലയിൽ ബോളിവുഡിൽ സ്ഥാനമുറപ്പിച്ച പ്രിയങ്ക ചോപ്ര സംഗീതത്തിലും
ഒരു കൈ നോക്കാനൊരുങ്ങുന്നു. സോയ അക്തറിന്റെ 'ദിൽ ദഡക്നെ ദോ' എന്ന പുതിയ ചിത്രത്തിലൂടെയാണ് പ്രിയങ്ക ഗായികയാകുന്നത്. മുംബൈ ബാന്ദ്രയിലെ സ്റ്റുഡിയോയിലായിരുന്നു റെക്കോർഡിങ്.
അടുത്തിടെ പുറത്തിറങ്ങിയ 'മേരി കോം' എന്ന ചിത്രത്തിൽ ഏതാനും വരികൾ മാത്രമുള്ള താരാട്ട് പാട്ട് പ്രിയങ്ക ആലപിച്ചിരുന്നു. 2005 ൽ കരം എന്ന ചിത്രത്തിലെ ഒരു ഗാനം ആലപിക്കാൻ ക്ഷണിച്ചിരുന്നെങ്കിലും അഭിനയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആ ക്ഷണം പ്രിയങ്ക നിരസിച്ചിരുന്നു.