ദുൽഖർ സൽമാനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രം മുംബയിലേക്ക്
ഷിഫ്റ്റ് ചെയ്യുന്നു. നവംബർ 23 മുതലാണ് മുംബയിൽ ചിത്രീകരണം നടക്കുക. ചെന്നൈയിലായിരുന്നു ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം.
നിത്യാമേനോനാണ് മണിരത്നം ചിത്രത്തിൽ ദുൽഖറിന്റെ നായികയാകുന്നത്. ആദ്യഘട്ടചിത്രീകരണം പൂർത്തിയായ 100 ഡേയ്സ് ഒഫ് ലവിലും നിത്യ തന്നെയാണ് ദുൽഖറിന്റെ നായികയാകുന്നത്. ഇപ്പോൾ കുടുംബസമേതം ദുൽഖർ ദുബായിലാണ്. ഇരുപത്തിഒന്നിന് തിരിച്ചെത്തുന്ന ദുൽഖർ ഇരുപത്തിമൂന്ന് മുതൽ വീണ്ടും മണിരത്നം ചിത്രത്തിലഭിനയിച്ച് തുടങ്ങും.
പ്രശസ്ത ഛായാഗ്രഹകൻ പി.സി.ശ്രീറാം വീണ്ടും മണിരത്നം ക്യാപിൽ മടങ്ങിയെത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിക്കുന്നത് എ.ആർ. റഹ്മാനാണ്. ഡിസംബർ അവസാനവാരം ചിത്രം പൂർത്തിയാകും. |
|