നൂറ് കോടി ക്ലബിൽ കത്തി

നൂറ് കോടി ക്ലബിൽ വിജയ്-മുരുകദോസ് കൂട്ടുകെട്ടിൻറെ കത്തി ഇടം നേടി
. ഇതോടെ മുരുകദോസിനെ തേടി വന്നിരിക്കുന്നത് ഹാട്രിക്ക് വിജയമാണ്. മുരുകദോസ് സംവിധാനം ചെയ്ത തുപ്പാക്കിയും ഹോളീഡെ-എ സോൾജിയർ ഈസ് നെവർ ഓഫ് ഡ്യൂട്ടിയും 100 കോടി നേടുന്ന സിനിമകളുടെ പട്ടികയിൽ ഇടം നേടിയിരുന്നു.
രജനികാന്തിൻറെ എന്തിരനും കമൽഹസൻറെ വിശ്വരൂപവുമാണ് ഇതിനു മുമ്പ് ഈ പട്ടികയിൽ കയറിയ മറ്റ് തമിഴ് സിനിമകൾ. തുപ്പാക്കിയ്ക്ക് ശേഷം നൂറ് കോടി പട്ടികയിൽ സ്ഥാനം പിടിക്കുന്ന വിജയ്യുടെ രണ്ടാമത്തെ സിനിമയാണ് കത്തി. സാമന്തയും വിജയിയും നായികാനായകന്മാരായി എത്തിയ സിനിമ കർഷകരുടെ അവകാശങ്ങൾ നേടിയെടുക്കാൻ മൾട്ടിനാഷണൽ കമ്പനികൾക്കെതിരെ പൊരുതുന്ന യുവാവിൻറെ കഥയാണ് പറയുന്നത്. കത്തിയ്ക്ക് ശേഷം സൊനാക്ഷി സിൻങ്ങ നായികയാവുന്ന ഹിന്ദി ചിത്രം സംവിധാനം ചെയ്യുന്നതിൻറെ തിരക്കിലാണ് സംവിധായകൻ മുരുകദോസ്.