അപർണ പൊലീസ് ഓഫീസറാവുന്നു

എ.ബി.സി.ഡി എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച യുവനടി അപർണ
ഗോപിനാഥ് പൊലീസ് ഓഫീസറുടെ വേഷത്തിലെത്തുന്നു. ഒന്നാം ലോക മഹായുദ്ധം എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം നവാഗതനായ ശ്രീവരുൺ ആണ്. എ.ബി.സി.ഡി എന്ന സിനിമയിൽ അപർണയ്ക്കൊപ്പം അഭിനയിച്ച ടൊവിനോ തോമസാണ് ചിത്രത്തിലെ നായകൻ.നർമ്മത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു ക്രൈം ത്രില്ലറാണ് ഈ സിനിമ.  ഹരിപ്രസാദാണ് തിരക്കഥ രചിക്കുന്നത്. ടൊവിനോ ഒരു ഡോക്ടറുടെ വേഷത്തിലാണ് എത്തുന്നത്. പാലക്കാട്. കൊച്ചി എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. വിക്രമാദിത്യൻ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സന്തോഷ്, ജോജോ, ചെന്പൻ വിനോദ്, അഞ്ജലി, ലിഷോയ് എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. മുന്നറിയിപ്പ് എന്ന സിനിമയാണ് അപർണയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പൃഥ്വിരാജ് നായികയാവുന്ന എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലാണ് ടൊവിനോ ഇപ്പോൾ അഭിനയിക്കുന്നത്.