തുടക്കത്തിൽ പ്ലേയർ കില്ലാടി ബോളിവുഡിൽ ചിത്രീകരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇപ്പോളാണ് ചിത്രം മൊഴി മാറ്റുക മാത്രമാണ് ചെയ്യുന്നതെന്ന വാർത്ത പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിന്റെ ഡബ്ബിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. ചിത്രം ഡിസംബറിൽ റിലീസ് ചെയ്യും.
ആരംഭത്തിന്റെ ഡബ്ബിംഗ് അധികാരം ലഭിച്ച സിനി കോണാണ് ചിത്രത്തിന് പ്ലേയർ കില്ലാടി എന്ന് പേരിട്ടത്. വിഷ്ണുവർദ്ധൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജിത്ത്, നയൻതാര, ആര്യ, താപ്സീ, റാണാ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.